തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചു

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ എന്ന രോഗം കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചു. ജില്ലയിലെ തീരദേശ പ്രദേശമായ എലത്തൂരിലാണ് സെറിബ്രല്‍ മലേറിയ ബാധ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കാതെ വരുമ്പോഴോ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിലോ മലേറിയ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ.

മലേറിയ അണുബാധയുടെ ഏറ്റവും മൂര്‍ധന്യവും ഗുരുതരവുമായ അവസ്ഥ കൂടിയാണിത്. സമയത്തിന് കണ്ടെത്തുകയും കാര്യക്ഷമമായ ചികിത്സ നല്‍കുകയും ചെയ്തിട്ടില്ലെങ്കില്‍ ജീവഹാനിക്ക് വരെ സെലിബ്രല്‍ മലേറിയ കാരണമായേക്കാം.

Share this news

Leave a Reply

%d bloggers like this: