സംഗീതസംവിധായകന്‍ ഇളയരാജയെ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: വിഖ്യാത സംഗീതസംവിധായകന്‍ ഇളയരാജയെ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ദ്ധരുടെ പരിചരണത്തിന് പിന്നാലെ അദ്ദേഹം സുഖം പ്രാപിച്ചിട്ടുണ്ട്. ഉടന്‍ ആശുപത്രി വിടുമെന്നും വൃത്തങ്ങള്‍ സൂചന നല്‍കി. നാലു ദശകം നീണ്ട സംഗീത ജീവിതത്തില്‍ 5000 ലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്.
നാലു ദേശീയവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹത്തിന്റെ അനേകം ഗാനങ്ങള്‍ ഇപ്പോഴും വന്‍ ഹിറ്റുകളാണ്.

മൂന്ന് തവണ മികച്ച സംഗീതസംവിധായകനായി പുരസ്‌ക്കാരം നേടിയ ഇളയരാജയ്ക്ക് ഒരിക്കല്‍ മികച്ച പശ്ചാത്തല സംഗീതസംവിധായകനുള്ള പുരസ്‌ക്കാരവും ലഭിച്ചു. 2010 ല്‍ അദ്ദേഹത്തെ പത്മഭൂഷന്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. അടുത്തിടെ ഷമിതാഭ് എന്ന ചിത്രത്തിന് അദ്ദേഹം സംഗീതം നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: