തബു വിവാഹിതയാകുന്നു…

മുംബൈ: ബോളിവുഡ് താരം തബു വിവാഹിതയാകുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ തബു തീരുമാനമെടുത്തത് നാല്പത്തിനാലാം വയസിലാണ്. പ്രണയനൈരാശ്യം ആയിരുന്നു വിവാഹം വൈകിയതിനുള്ള കാരണം.

1982 ല്‍ ‘ബസാര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച തബുവിന് കൂടുതല്‍ വേഷങ്ങള്‍ ലഭിച്ചത് തെലുങ്ക് ചിത്രങ്ങളിലായിരുന്നു. ഈ സമയത്തുണ്ടായ പ്രണയമാണ് പ്രശ്‌നമായിരുന്നത്. തെലുങ്കിലെ ഒരു സൂപ്പര്‍ ഹീറോ ആയിരുന്നു പ്രണയനായകന്‍. സാധാരണ സെലിബ്രിറ്റികളുടെ പ്രണയകഥയിലേത് പോലെ തന്നെ ഈ ബന്ധവും ഒരു ദുരന്ത ക്ലൈമാക്‌സിലാണ് എത്തിച്ചേര്‍ന്നത്. കടുത്ത നിരാശയിലായ തബു തനിക്കിനി ഒരു വിവാഹജീവിതം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

ഒരു ബിസിനസുകാരനാണ് തബുവിന്റെ തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം സംബന്ധിച്ച് ഔദ്യോഗിക വാര്‍ത്തകള്‍ ഉടന്‍ പുറത്തു വരുമെന്ന് കേള്‍ക്കുന്നു. കാലാപാനി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് തബു.

Share this news

Leave a Reply

%d bloggers like this: