തന്നെ ബലാത്സംഗം ചെയ്ത അഭയാര്‍ത്ഥി യുവാവിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന് വാട്ടര്‍ഫോര്‍ഡ് യുവതി

ഡബ്ലിന്‍: തന്നെ ബലാത്സംഗം ചെയ്ത അഭയാര്‍ത്ഥിയായ യുവാവിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന് വാട്ടര്‍ഫോര്‍ഡ് യുവതി കോടതിയോട് ആവശ്യപ്പെട്ടു.

2014 സെപ്തംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നൈജീരിയന്‍ സ്വദേശിയും വാട്ടര്‍ഫോഡില്‍ താമസക്കാരനുമായ 22 കാരന്‍ കെന്നത്ത് ഉഡെയാണ് യുവതിയെ പീഡിപ്പിച്ചത്. വീട്ടിലേക്ക് ലിഫ്റ്റ് തരാമെന്ന് പറഞ്ഞ ഉഡെ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരനാണ് യുവതിയെ രക്ഷിച്ചത്.

ബലാത്സംഗത്തിന് ശേഷം തനിക്ക് ജീവിച്ചിരിക്കണമെന്ന് തോന്നിയില്ലെന്ന് യുവതി കോടതിയില്‍ എഴുതി നല്‍കിയ കുറിപ്പില്‍ പറഞ്ഞു. തന്റെ പങ്കാളിയുമായുള്ള ജീവിതത്തെ ഇതു ബാധിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്ഷമയും സ്‌നേഹവുമാണ് ബന്ധം തുടര്‍ന്നുപോകാന്‍ കാരണമെന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ കറുത്തവര്‍ഗക്കാര്‍ക്കും ഉഡെ ഒരു അപമാനമാണ്. ഇപ്പോള്‍ താന്‍ കറുത്തവര്‍ഗക്കാരെ ഭയക്കുന്നു. ടാക്‌സി ഓടിക്കുന്നത് ഒരു ഡ്രൈവറാണെങ്കില്‍ താന്‍ ആ ടാക്‌സിയില്‍ ഇനി മുതല്‍ കയറില്ലെന്നും യുവതി അറിയിച്ചു. ഉഡെ എന്ന അഭയാര്‍ത്ഥിയായ യുവാവിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്നാണ് തനിക്ക് ആഗ്രഹമെന്നും യുവതി കോടതിയെ അറിയിച്ചു.

ഫെബ്രുവരി 29 വരെ ഉഡെയെ കസ്റ്റഡിയില്‍ തുടരാന്‍ ജസ്റ്റിസ് പാട്രിക് മെക്കാര്‍ത്തി ഉത്തരവിട്ടു.

Share this news

Leave a Reply

%d bloggers like this: