തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പ്…പ്രകടന പത്രിക തയ്യാറാക്കാന്‍ സിപിഎം ജനാഭിപ്രായം തേടുന്നു

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിലെ പ്രകടനപത്രിക തയ്യാറാക്കാന്‍ സിപിഎം ജനാഭിപ്രായം തേടും. ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യേകം പെട്ടികള്‍ സ്ഥാപിക്കും .പ്രമുഖ വ്യക്തികളില്‍ നിന്ന് സിപിഎം നിര്‍ദ്ദേശങ്ങള്‍ തേടും.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയും അഭിപ്രായം സ്വീകരിക്കും.പ്രാദേശിക തലത്തില്‍ വിജയ സാധ്യത നോക്കിയും പാര്‍ട്ടി നിലപാട് അനുസരിച്ചും സഖ്യങ്ങള്‍ ഉണ്ടാക്കും.
വിജയസാധ്യത നോക്കി വേണം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനെന്നും സി പി എം സംസ്ഥാന സമിതി നിര്‍ദേശിച്ചു.

സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും. മൂന്നാര്‍ സമരം, എസ് എന്‍ ഡി പി വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയാകും.

Share this news

Leave a Reply

%d bloggers like this: