തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് …നവംബറില്‍ നടത്താമെന്ന് സര്‍ക്കാര്‍

കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തിലേറാന്‍ കഴിയുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്‌ടോബര്‍ 19ന് നടത്താം. നവംബര്‍ 24നോ 26നോ തെരഞ്ഞെടുപ്പ് നടത്താം. നവംബര്‍ 28ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്താം. ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കും. ഇതിനു മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തുകളുടെ അന്തിമ പട്ടിക ഒക്‌ടോബര്‍ 14നും ജില്ലാ പഞ്ചായത്തുകളുടെ അന്തിമ പട്ടിക ഒക്‌ടോബര്‍ 16നും പ്രഖ്യാപിക്കും. സംവരണ വാര്‍ഡുകള്‍ ഒക്‌ടോബര്‍ 16നും പ്രഖ്യാപിക്കും. വാര്‍ഡ് വിഭജനം ഒക്‌ടോബര്‍ 17ന് പൂര്‍ത്തിയാക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഇക്കഴിഞ്ഞ 24നുണ്ടായ സമവായ ചര്‍ച്ചകളുടെ ഭാഗമായാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് സമവായ ചര്‍ച്ചയ്ക്ക് തയ്യാറായത്.

കോടതി പുതിയ മുനിസിപ്പാലിറ്റികളിലും രണ്ട് കോര്‍പറേഷനുകളിലും പുതുക്കിയ പട്ടിക അനുസരിച്ചും അവശേഷിക്കുന്നവയില്‍ 2010ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: