തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടക്കും. തെരഞ്ഞെടുപ്പ് തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. തിരുവന്തപുരത്ത് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിനായി കരട് വോട്ടര്‍ പട്ടിക തയ്യാറായിട്ടുണ്ട്. ഇത് ഉടന്‍ പ്രസിദ്ധീകരിക്കും. രണ്ട് കോടി 49 ലക്ഷം വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉള്ളത്. അഞ്ച് ലക്ഷത്തി നാലായിരം പുതിയ വോട്ടര്‍മാരുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പുനര്‍വിഭജനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് തീര്‍ക്കും. ശബരിമല സീസണ്‍ പോലുള്ള കാര്യങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയ്യതി നിശ്ചയിക്കുകയെന്ന് കമ്മിഷന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: