തദ്ദേശതെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഇക്കാര്യം കോടതിയിലാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക. ഡിസംബര്‍ ഒന്നിന് ഭരണസമിതി നിലവില്‍വരുന്ന രീതിയില്‍ പുനഃക്രമീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ ധാരണയായത്.

29 പുതിയ മുന്‍സിപാലിറ്റികള്‍ രൂപീകരിച്ച ഉത്തരവ് ഒരുകാരണവശാലും റദ്ദാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
കഴിഞ്ഞദിവസം സര്‍ക്കാരും കമ്മീഷനും തമ്മില്‍നടന്ന ചര്‍ച്ച സമവായം ആകാതെ പിരിഞ്ഞു.അടുത്ത മാസം മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ പുതിയ നഗരസഭകളില്‍ എങ്ങനെ തിരഞ്ഞെടുപ്പ് നടത്തണമെന്ന വിഷയം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാനും ധാരണയായിരുന്നു. തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാന്‍ അടുത്ത മാസം മൂന്നിനപ്പുറം കാത്തിരിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ചയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ ദുരൂഹമെന്ന് ലീഗ് മന്ത്രിമാര്‍ ആരോപിച്ചു. കമ്മീഷന്‍ അനാവശ്യമായ പിടിവാശി കാണിക്കുന്നുവെന്നും ലീഗ് മന്ത്രിമാര്‍ പറഞ്ഞു.

അതേസമയം വൈകിട്ട് മൂന്നുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം പിന്നീട് റദ്ദാക്കി. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയത്. കോടതി നിലപാട് അറിഞ്!ശേഷം പ്രതികരിച്ചാല്‍ മതിയെന്നാണ് കമ്മീഷന്റെ തീരുമാനം.

Share this news

Leave a Reply

%d bloggers like this: