തണുപ്പ് 9 ഡിഗ്രി എത്തിയേക്കുമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍: രാജ്യത്ത് തണുപ്പ് അതി കഠിനമായി തുടരുകയാണെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയുന്നു. തണുപ്പിന്റെ കാഠിന്യം പകല്‍ സമയ താപനിലയിലും കുറവ് വരുത്തിയിട്ടുണ്ട്. ഈ ആഴ്ച കടുത്ത ശൈത്യത്തെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ലിംസ്റ്റാര്‍, കാവന്‍, മോണഗാല്‍, ഡോനിഗല്‍ എന്നിവിടങ്ങളില്‍ ഊഷ്മാവ് മൈനസ് 3 ഡിഗ്രിയിലെത്തി. തെക്ക് കിഴക്കന്‍ ഭാഗങ്ങളിലായി തണുപ്പിന്റെ തോത് ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഠിന തണുപ്പിനെ മുന്നില്‍ കണ്ട് മെറ്റ് ഏറാന്റെ യെല്ലോ വാര്‍ണിങ് പ്രഖ്യാപിച്ചു. റോഡുകളില്‍ സുരക്ഷാ മുന്നറിയിപ്പ് മനസിലാക്കി വാഹനമോടിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: