തണുപ്പ് വിട്ടൊഴിയാതെ അയര്‍ലന്‍ഡ്; രാത്രികാല താപനില മൈനസ് 5 ഡിഗ്രിയിലേക്ക്; യെല്ലോ വാര്‍ണിങ് സമയം വീണ്ടും നീട്ടി.

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശൈത്യം വീണ്ടും പിടിമുറുക്കി. ഇന്നും 10 എ.എം ആയതോടെ അവസാനിച്ച യെല്ലോ സ്‌നോ-ഐസ്-വാര്‍ണിങ് വീണ്ടും സമയ പരിധി ഉയര്‍ത്തി നാളെ 9 എ.എം വരെ നീട്ടി. ശനിയാഴ്ച രാത്രി മുതല്‍ അനുഭവപ്പെട്ട കനത്ത മഞ്ഞിനെ തുടര്‍ന്ന് വിക്കലോയിലെ Enniskerry, Kilmacanogue റോഡുകളില്‍ ഇപ്പോഴും ഗതാഗത തടസ്സം നേരിടുന്നുണ്ട്.

ഇന്നലെ അനുഭവപ്പെട്ട കഠിന ശൈത്യത്തെ തുടര്‍ന്ന് ബാങ്ക് ഹോളിഡേ പ്രമാണിച്ച് നടക്കേണ്ടിയിരുന്ന കലാപരിപാടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഭവന രഹിതരായി കഴിയുന്നവര്‍ക്ക് ഫോക്കസ് അയര്‍ലന്‍ഡ്, പീറ്റര്‍ മെക്വെറി ട്രസ്റ്റ് തുടങ്ങിയ സംഘടനകള്‍ ബെഡ്ഡ് വിതരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കിഴക്കന്‍ കൗണ്ടികളെ പ്രതികൂലമാക്കിയ ശൈത്യം അയര്‍ലന്‍ഡ് മുഴുവനായും വ്യാപിക്കുന്ന കാഴ്ചയാണ് ഇന്ന് രാത്രിയോടെ കാണാന്‍ സാധിക്കുക.

7 കൗണ്ടികളില്‍ പ്രഖ്യാപിക്കപ്പെട്ട സ്‌നോ-ഐസ് വാര്‍ണിങ് പിന്‍വലിക്കപ്പെട്ടു കഴിഞ്ഞും റോഡുകളും, വ്യോമ ഗതാഗതങ്ങളും സാധാരണ നിലയിലെത്താന്‍ ദിവസങ്ങളെടുക്കുമെന്ന സൂചനയാണ് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നത്. റോഡ് സുരക്ഷാ അതോറിറ്റി വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: