തടിയന്മാരെ എയര്‍ ഇന്ത്യക്ക് വേണ്ട; രൂപഭംഗിയില്ലാത്തവരെ കാബിന്‍ ക്രൂവില്‍ നിന്നൊഴിവാക്കുന്നു

ന്യൂഡല്‍ഹി: വ്യോമയാനനിയന്ത്രണ അതോറിറ്റിയായ ഡി.ജി.സി.എ.യുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ശരീരഭാരമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 125 കാബിന്‍ ക്രൂമാരെ എയര്‍ ഇന്ത്യ ഒഴിവാക്കിയേക്കും. വിമാനങ്ങളില്‍ യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെട്ട ജീവനക്കാരാണ് കാബിന്‍ ക്രൂ.

ഇവരില്‍ ചിലരെ വിമാനത്താവളങ്ങളിലെ ജോലികളിലേക്കു മാറ്റാനും മറ്റുള്ളവര്‍ക്ക് സ്വയംവിരമിക്കല്‍ അനുവദിക്കാനുമാണ് നീക്കം.
നിശ്ചിതഭാരത്തിലും കൂടുതലുള്ള 600പേര്‍ക്ക് ഭാരംകുറച്ച് ‘രൂപഭംഗി’വരുത്തി ജോലി നിലനിര്‍ത്താന്‍ അവസരം നല്‍കിയിരുന്നു. ‘അമിതവണ്ണ’മുള്ളവരെ കാബിന്‍ ക്രൂവായി പരിഗണിക്കാനാവില്ലെന്ന് ഡി.ജി.സി.എ. വ്യക്തമാക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.

600 പേരില്‍ എയര്‍ഹോസ്റ്റസുമാരുള്‍പ്പെടെ 125പേര്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തി. അതിനാലാണ് ഇവരെ ജോലിയില്‍നിന്ന് നീക്കുന്നകാര്യം പരിഗണിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയില്‍ 3,500 കാബിന്‍ ക്രൂവാണുള്ളത്. ഇവരില്‍ 2,200 പേര്‍ സ്ഥിരം ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ തൊഴിലാളികളുമാണ്.

Share this news

Leave a Reply

%d bloggers like this: