ഡ്രൈവിങ്ങിനിടെ ഫോണ്‍ വിളി: അപകടമില്ലെങ്കില്‍ പൊലീസ് നിയമപ്രകാരം നടപടി പാടിലെന്ന് ഹൈക്കോടതി

കൊച്ചി: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചെന്ന കുറ്റത്തിന് കേരള പോലീസ് നിയമത്തിലെ 118 -ഇ വകുപ്പുപ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് പൊതുജനത്തിന് അപായകരമായ പ്രവൃത്തിചെയ്തുകഴിഞ്ഞാല്‍മാത്രമേ 118 -ഇ പ്രകാരം നടപടി സാധ്യമാവൂ. പോലീസ് നിയമത്തില്‍ ചട്ടപ്രകാരം വ്യവസ്ഥചെയ്താല്‍മാത്രമേ അത് സാധിക്കൂ.

ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിന് കേരള മോട്ടോര്‍വാഹന നിയമത്തിലെ 184-ാം വകുപ്പുപ്രകാരവും മറ്റും നടപടി സാധ്യമാണ്. ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ അപകടസാധ്യതയുണ്ട് എന്നപേരില്‍ പോലീസ് നിയമത്തിലെ 118 -ഇ വകുപ്പുപ്രകാരം നടപടി സാധ്യമല്ല. ഇതുശരിയല്ലെന്ന ഹര്‍ജിക്കാരന്‍ എം.ജെ. സന്തോഷിന്റെ വാദം ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

2012-ല്‍ സിംഗിള്‍ ബെഞ്ചിന്റെ സമാനവിധിയുള്ളത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ തന്റെപേരിലെ കേസ് റദ്ദാക്കാന്‍ സിംഗിള്‍ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്. പിന്നീട് ഹര്‍ജിയിലെ നിയമപ്രശ്നം പരിഗണിക്കാന്‍ ഡിവിഷന്‍ബെഞ്ചിന് വിടുകയായിരുന്നു. നിയമപ്രശ്നത്തില്‍ വ്യക്തതവരുത്തിയ ഡിവിഷന്‍ബെഞ്ച് തുടര്‍നടപടിക്കായി ഹര്‍ജി സിംഗിള്‍ബെഞ്ചിലേക്ക് തിരികെ അയച്ചു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: