ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കും; നിയമ ഭേദഗതിയുമായി കേന്ദ്രം

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമ നിയമ നിര്‍മാണവുമായി കേന്ദ്രം. പഞ്ചാബില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുക്കുന്നതിനിടെയാണ് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടള്ള നിര്‍ദേശം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആധാറുമായി ഡ്രൈവിങ്ങ് ലൈസന്‍സ് ബന്ധിപ്പിക്കുന്നതോടെ വ്യാജ ലൈസന്‍സുകള്‍ ഉള്‍പ്പെടെ തടയാനാവുമെന്നും അദ്ദേഹം പറയുന്നു.

വാഹനാപകടക്കേസുകളില്‍ വ്യാജ ലൈസന്‍സ് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുന്ന രീതി വ്യാപകമായതോടെയാണ് സര്‍ക്കാര്‍ നീക്കം. ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കിയാലും വ്യാജവിവരങ്ങള്‍ നല്കി പുതിയ ലൈസന്‍സ് സംഘടിപ്പിന്നതും കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ പരിശോധിക്കാനാവുന്നതിനാല്‍ തടയാനാവും.

അതേസമയം, രാജ്യത്താകമാനം ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിള്ള പദ്ധതിയായ സാരഥിയും അന്തിമ ഘട്ടത്തിലാണ്. കേന്ദ്രീകൃത നമ്പര്‍ ഒരുക്കുന്നതാണ് ‘സാരഥി’ ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് സംവിധാനം. ഇതോടെ രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാം.

Share this news

Leave a Reply

%d bloggers like this: