ഡ്രൈവിംഗിനിടെ മേക്കപ്പിട്ടാല്‍ പിഴ; മുന്നറിയിപ്പുമായി ഗാര്‍ഡ

 

അയര്‍ലന്റില്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മേക്കപ്പ് ഇട്ടാന്‍ പിഴ ഈടാക്കും. 80 യൂറോയാണ് പിഴയായി ഈടാക്കുന്നത്. വണ്ടി ഓടിക്കുന്നതിനിടയിലോ ട്രാഫിക് സിഗ്‌നലില്‍ കിടക്കുമ്പോഴോ മേക്ക്അപ്പ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാലാണ് പിഴ ഈടാക്കുന്നത്.

നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പിഴ ശിക്ഷ ഈടാക്കി തുടങ്ങിയതായി അറിയിച്ചുകൊണ്ട് ഗാര്‍ഡ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടു. രണ്ട് ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കിയതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചത്. റോഡിലുള്ള മറ്റുള്ളവരെ ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്തതിന്റെ പേരിലാണ് പിഴ ഈടാക്കിയത്. ഇതില്‍ ഒരാള്‍ വണ്ടിയിലിരുന്ന് കണ്‍പീലി ശരിയാക്കുന്നത് ക്യാമറയില്‍ കുടുങ്ങിയെന്നും ട്വിറ്ററിലൂടെ പറഞ്ഞു.

വാഹനം ഓടിക്കുന്ന അഞ്ചില്‍ ഒന്ന് സ്ത്രീകള്‍ മസ്‌കാര എഴുതാറുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. മേക്കപ്പ് ഇടുന്നതിന്റെ പേരില്‍ മൂന്ന് ശതമാനം കാര്‍ അപകടങ്ങളുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 17 നും 21 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതല്‍ വാഹനം ഓടിക്കുന്നതിനിടയില്‍ മേക്കപ്പ് ചെയ്യുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: