ഡ്രോഗെഡാ കലാപ ഭൂമിയാകുന്നു : ഗുണ്ടാ സംഘങ്ങളുടെ വെടിവയ്പ്പും രക്തച്ചൊരിച്ചിലും പതിവായതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ലോത്ത് : ചരിത്രമുറങ്ങുന്ന ലോത്തിലെ ഡ്രോഗെഡാ യെ കാലാപഭൂമിയാക്കാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ചുകൊണ്ട് നാട്ടുകാര്‍ പ്രക്ഷോപത്തിലേക്ക്. അയര്‍ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന ഈ പ്രദേശത്ത് ഗുണ്ടാ വിളയാട്ടം സജീവമായതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മദ്യ -മയക്കുമരുന്ന് മാഫിയകളുടെ വെടിവയ്പ്പും രക്തച്ചൊരിച്ചിലും കൊണ്ട് പൊറുതിമുട്ടിയ ഇവിടുത്തുകാര്‍ ഇവിടെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു സമരം ആരംഭിച്ചു.

ഡ്രോഗഡാ യില്‍ 400 ആളുകള്‍ അക്രമങ്ങള്‍ക്ക് എതിരായി നടക്കുന്ന റാലിയില്‍ ഒത്തുകൂടി. പ്രാദേശിക ഭരണകൂടത്തിന് ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നു. തുടര്‍ന്നും ഇവിടെ നടക്കുന്ന അക്രമങ്ങള്‍ക്ക് പരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ മാഫിയ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ എവിടുത്തുകാര്‍ക്ക് പകല്‍ രാത്രി ഭേദമില്ലാതെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട സാഹചര്യമാണ് തുടരുന്നത്.

ഒറ്റക്ക് യാത്രചെയ്യാനും ആളുകള്‍ക്ക് ഭയമാണെന്ന് ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ പറയുന്നു. ഇവിടെ നടന്നിട്ടുള്ള 72 കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുവരികയാണ്. ഗുണ്ടാ സംഘങ്ങളുടെ വെടിവെയ്പ്പും , ബോബേറും പതിവായതിനാല്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയതോടെ ഡ്രോഗെഡാ സംഭവങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച് വരികയാണ്.

ഗാര്‍ഡ പുതുതായി റിക്രൂട്ട് ചെയ്ത 25 പോലിസ് സേനയെ ഡ്രോഗെഡാ യിലേക്ക് നിയമിക്കാന്‍ പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. ഇവിടുത്തെ യുവ തലമുറയും മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അകപ്പെടുന്ന സംഭവങ്ങളും റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പ്രദേശത്തുള്ള ചില യുവാക്കളും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത് തടയാനുള്ള പ്രചാരണ പരിപാടികളും ഈ ആക്ഷന്‍ കൗണ്‍സില്‍ നടത്തിവരികയാണ്.

എ.എം

Share this news

Leave a Reply

%d bloggers like this: