ഡോ.രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെല്‍ബണില്‍

മെല്‍ബണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തില്‍ MAV- യു ടെ സ്ഥാപകാംഗമായിരുന്ന ഡോ.രാമന്‍ മാരാരുടെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ടൂര്‍ണ്ണമെന്റിന് ഈ മാസം 14 ശനിയാഴ്ച തുടക്കമാകും. ഗ്ലന്‍ റോയിയില്‍ (123, ജസ്റ്റിന്‍ അവന്യൂ, ഗ്ലന്‍ റോയി) 14, 21, 28 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക. മെല്‍ബണിലെ നോര്‍ത്തേന്‍ വാരിയേഴ്‌സ് ടീം ക്യാപ്റ്റന്‍ എബി പോള്‍, ടൂര്‍ണ്ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിക്‌സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

പങ്കെടുക്കുന്ന ടീമുകളും ക്യാപ്റ്റന്‍മാരും -നോര്‍ത്തേന്‍ വാരിയേഴ്‌സ് (എബി പോള്‍ ) കേരളാസ് പോര്‍ട്ട് സ് ക്ലബ്ബ് ( രമേഷ് കണ്ണൂര്‍) ടി എസ്സു് ഇലവന്‍ ( തോമസ് ഫ്രാന്‍സിസ് ) മോഹന്‍ലാല്‍ മുസ്താഷ് (കിരണ്‍) തെക്കന്‍ ക്രൂസ് (രാജേഷ് ) എസ്സന്‍ഡന്‍ ചലഞ്ചേഴ്‌സ് ( വി പി ന്‍ ) മെല്‍ബണ്‍ ബ്ലാസ്റ്റേഴ്സ് (മുനീബ്) റഡ്ബാക്ക്‌മെല്‍ബണ്‍ (ദി നില്‍)

വിജയിക്കുന്ന ടീമുകള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡുകളും 19.08.2018-ന് സ്പ്രിംഗ് വേയ്‌ലില്‍ വച്ചു നടക്കുന്ന MAV- യു ടെ ഓണാഘോഷ ചടങ്ങില്‍ വച്ച് നല്കുന്നതാണ്. 14, 21, 28 തീയതികളില്‍ മെല്‍ബണിലെ മുഴുവന്‍ഫുട്‌ബോള്‍ പ്രേമികളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: