ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന് രാജ്യം വിട നല്‍കി

ചെന്നൈ: മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഭൗതികദേഹം രാമേശ്വരത്ത് കബറടക്കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, കേരള ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി അംഗം ഗുലാം നബി ആസാദ്, തമിഴ്‌നാട് ഗവര്‍ണര്‍ കെ.റോസയ്യ, മന്ത്രിമാര്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മറ്റു സംസ്ഥാന പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ആദരാഞ്ജി അര്‍പ്പിച്ചു. തുടര്‍ന്ന് കലാമിന്റെ കുടുംബാംഗങ്ങളും അന്ത്യകര്‍മ്മങ്ങള്‍ അര്‍പ്പിച്ച ശേഷമായിരുന്നു സംസ്‌കാരം.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ വസതിയിലെ പൊതുദര്‍ശനത്തിനും രാമേശ്വരം ആണ്ടവര്‍ മുഹയിദ്ദീന്‍ ജുമാ മസ്ജിദിലെ അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം അരിയഗുണ്ട് പഞ്ചായത്ത് പേയ്കരുന്പൂരില്‍ സര്‍ക്കാര്‍ വിട്ടുനല്‍കിയ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കബറസ്ഥാനിലേക്ക് മൂന്നു സേനയുടെയും അകമ്പടിയുടെമാണ് ഭൗതികദേഹം എത്തിച്ചത്. വിശിഷ്ട വ്യക്തികള്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഭൗതികദേഹത്തില്‍ പുതപ്പിച്ചിരുന്ന ദേശീയ പതാക മൂന്നു സേനകളും ചേര്‍ന്ന് എടുത്തുമാറ്റി.സൈന്യം എടുത്തു നല്‍കിയ ഭൗതികദേഹം കലാമിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി കബറസ്ഥാനില്‍ വച്ചു. തുടര്‍ന്ന് ആത്മീയ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന അവസാന പ്രാര്‍ത്ഥനകള്‍ക്കു ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

കലാമിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ തമിഴ്‌നാട് ഒന്നടങ്കം രാമേശ്വരത്ത് എത്തിയിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര കബറസ്ഥാനില്‍ എത്തയിയത്. അഞ്ചു കിലോമീറ്റര്‍ നീണ്ട വിലാപയാത്രയില്‍ റോഡിനിരുവശവും ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നു. ജനകീയ നായകനെ അവസാനമായി ഒരുവട്ടം കൂടി കാണുന്നതിനുള്ള ജനത്തിരക്ക് മൂലം പലയിടത്തും വാഹനങ്ങള്‍ക്ക് മുന്നോട്ടുനീങ്ങാന്‍ തടസ്സം നേരിട്ടു.കലാമിനോടുള്ള ആദര സൂചകമായി തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. രാമേശ്വരത്ത് കടകളും മറ്റും അടച്ചിട്ട് ദുഃഖാചരണത്തില്‍ പങ്കുചേര്‍ന്നു. തിങ്കളാഴ്ച ഷില്ലോംഗ് ഐ.ഐ.എമ്മില്‍ പ്രഭാഷണം നടത്തുന്നിതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അബ്ദുള്‍ കലാം കുഴഞ്ഞുവീണ് മരിച്ചത്.

Share this news

Leave a Reply

%d bloggers like this: