ഡോറിസ് കൊടുങ്കാറ്റ് വ്യാഴാഴ്ച ഐറിഷ് തീരത്ത് താണ്ഡവമാടും; യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍

ഡോറിസ് കൊടുങ്കാറ്റ് വ്യാഴാഴ്ച അയര്‍ലണ്ട് തീരം തൊടും. ഇന്ന് പൊതുവെ വരണ്ട അന്തരീക്ഷം നിലനില്‍ക്കുന്ന അയര്‍ലണ്ടില്‍ ഉച്ചതിരിഞ്ഞ് കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. കണക്ട്കട്ട്, ലിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യെല്ലോ വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 110 കിലോ.മീ വേഗതയില്‍ രാജ്യത്ത് പ്രവേശിക്കുന്ന ഈ കൊടുങ്കാറ്റ് തെക്ക്-പടിഞ്ഞാറാറും, കിഴക്കന്‍ മേഖലയിലും ആഞ്ഞ് വീശിയടിക്കും. ഇന്ന് രാത്രി മുതല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അത്ലാന്റിക് സമുദ്ര ബെല്‍റ്റില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് ശക്തമായ മഴയുടെ മുന്നറിയിപ്പായാണ് കാലാവസ്ഥ വിഭാഗം കണക്കാക്കുന്നത്. 6 ഡിഗ്രി മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും രാജ്യത്ത് താപനിലയെങ്കിലും മഴയെ തുടര്‍ന്ന് ശൈത്യം കൂടിവരാനും സാധ്യതയുണ്ട്. മഴയും മഞ്ഞും ഇടകലര്‍ന്നുള്ള അന്തരീക്ഷം വ്യാഴാഴ്ചയ്ക്ക് ശേഷം ശാന്തമാകുമെന് പ്രതീക്ഷിക്കപ്പെടുന്നു.

ഇന്നും നാളെയും പരമാവധി കടല്‍ത്തീരങ്ങളില്‍ പോകാതിരിക്കാന്‍ ശ്രമിക്കാനും മെറ്റ് ഐറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. കാറ്റിന്റെ വേഗതയ്‌ക്കൊത്ത തിരയിളക്കം അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് ഈ അറിയിപ്പ്. നാളെ പുറത്തിറങ്ങി നടക്കുന്നവരും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാനും നിര്‍ദേശമുണ്ട്.

ഡോറിസ് കൊടുങ്കാറ്റ് അയര്‍ലന്റിന് പുറമെ യു.കെയിലും പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെയില്‍സിലും ഇംഗ്ലണ്ടിലും കാലാവസ്ഥ മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: