ഡോണിഗലില്‍ മാട്ടിറച്ചി രോഗബാധ സ്ഥിരീകരിച്ചു. മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ടെന്ന്

ഡോണിഗലിലെ മാട്ടിറച്ചി കേന്ദ്രത്തില്‍ മാടുകളെ ബാധിക്കുന്ന സര്‍ക്കോസൈറ്റോസിസ് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു. ഇവയുടെ മാംസം കഴിക്കുന്നതോടെ മനുഷ്യരിലേക്കും വൈറസ് പകരാന്‍ സാധ്യതയുണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇറച്ചിവെട്ട് കേന്ദ്രത്തിലെ മാംസമായി മാറിയ 400 മാടുകളില്‍ രോഗബാധയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വില്പനയ്ക്കെത്തിയതും, കയറ്റുമതിയ്ക്ക് വേണ്ടി ശേഖരിച്ചവയും രോഗം പിടിപെട്ട മാറ്റുകളുടേതാണെന്ന് സംശയിക്കപ്പെടുന്നു.

നന്നായി വേകാതെ അകത്തുചെല്ലുന്ന മാംസത്തില്‍ മാത്രമേ വൈറസ് ഉണ്ടാവുകയുള്ളു. മാട്ടിറച്ചി കഴിക്കുന്നവര്‍ ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യപ്പെട്ടവയാണെന്ന് ഉറപ്പുവരുത്തുക. ഹോട്ടലുകളില്‍ നിന്നും മറ്റ് ഭക്ഷണ ശാലകളില്‍നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ഇത് ഉറപ്പു വരുത്തുക.

നായ്ക്കള്‍, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് മാറ്റുകളിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിലെത്തിയാല്‍ തലവേദന, വയറുവേദന, പണി, വയറിളക്കം, തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. ചിലരില്‍ രോഗം മൂര്‍ച്ഛിച്ച് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. ഡോണിഗലില്‍ ഉടലെടുത്ത രോഗബാധ മറ്റ് പ്രദേശങ്ങളിലേക്കും എത്തിയിരിക്കാമെന്ന് സംശയിക്കപ്പെടുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ പലസ്ഥലങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. പൊതുജന ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാവുന്ന രോഗബാധയ്ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: