ഡോക്ടര്‍ ഗൂഗിള്‍ സേവനം നല്ലതു തന്നെ; പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ മരണം ചോദിച്ചു വാങ്ങാം…

ഡബ്ലിന്‍: ജെ.പി-യെ കാണാതെ ഡോക്ടര്‍ ഗൂഗിള്‍ സംവിധാനം മാത്രം ആശ്രയിച്ച് സ്വയം ചികിത്സ നടത്തുന്നത് അതീവ അപകടമാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്രോക്കി പാര്‍ക്കില്‍ നടന്ന പ്രൈമറി കെയര്‍ പാട്ണര്‍ഷിപ് കോണ്‍ഫറന്‍സിലാണ് ഗുരുതരമായ ഈ പ്രശ്‌നത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അയര്‍ലണ്ടില്‍ 30 ശതമാനം ആളുകളും ഈ സേവനം ഉപയോഗിക്കുമ്പോള്‍ 57 ശതമാനം യു.എസ്സുകാരും സ്വയം ചികിത്സകരാണ്.

2015-ല്‍ റോക്ക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ 35 ശതമാനം പേര്‍ തങ്ങളുടെ കുടുംബ ഡോക്ടറോട് ഇപ്പോള്‍ ഉപയോഗിക്കുന്ന ഔഷധം നിര്‍ത്തിവെച്ച് ഇന്റര്‍നെറ്റില്‍ കാണപ്പെട്ട ഔഷധം മതിയെന്ന് ആവശ്യപ്പെടുന്നുണ്ട്. 45 ശതമാനം ആളുകള്‍ ഇന്റര്‍നെറ്റിലെ ചികിത്സാരീതികള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഡോക്ടറെ സമീപിക്കുമ്പോള്‍ 49 ശതമാനം പേര്‍ ഈ ചികിത്സാ വിധികള്‍ സ്വയം ആരംഭിച്ചവരുമാണ്.

ഏതു ചികിത്സ രീതിയും ഏതു ഔഷധവും ഉപയോഗിക്കുന്നതിന് മുന്‍പ് ജി.പി യുടെ നിര്‍ദ്ദേശവും, അഭിപ്രായവും മനസ്സിലാക്കണമെന്ന് യു.എസ് ഡിജിറ്റല്‍ സ്ട്രാറ്റജി ഡയറക്ടര്‍ ഹാള്‍ വോള്‍ഫ് പറഞ്ഞു. ആരോഗ്യ സ്ഥിതി, കാലാവസ്ഥ, രോഗത്തിന്റെ സ്വഭാവം എന്നീ പ്രത്യേകതകള്‍ മനസിലാക്കിയാണ് ഡോക്ടര്‍മാര്‍ രോഗിയെ ചികിത്സിക്കേണ്ടത്. ഉപയോഗിക്കുന്ന ഔഷധത്തിലെ രാസവസ്തുക്കള്‍, ഡോസേജ് തുടങ്ങിയ കാര്യങ്ങളും ചികിത്സയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒരേ രോഗത്തിന് രോഗിയുടെ ശാരീരിക അവസ്ഥ മനസിലാക്കി വ്യത്യസ്ത മരുന്നുകളും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.

രോഗ ലക്ഷണങ്ങള്‍ മനസിലാക്കി സ്വയം ചികിത്സ നടത്തുമ്പോള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ രോഗത്തിന് ആയിരിക്കണമെന്നില്ല രോഗി ചികിത്സിക്കപ്പെടുന്നത്. ഇങ്ങനെ വരുമ്പോള്‍ മരണം വരെ സംഭവിച്ചേക്കാവുന്ന സ്ഥിതി വിശേഷവും ഉണ്ടായേക്കാം. സങ്കീര്‍ണമായ രോഗം ഉള്ളവര്‍ ഒരിക്കലും ഇന്റര്‍നെറ്റ് അടിസ്ഥാനപ്പെടുത്തി ചികിത്സ നടത്തരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: