ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ടോയ് ലെറ്റ് പേപ്പര്‍: ലണ്ടനില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി മായോ സ്വദേശി

ലണ്ടന്‍ : അമേരിക്കന്‍ പ്രെസിഡന്റിന്റെ യു.കെ സന്ദര്‍ശനത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സാമ്പ്രദായിക സമര പരിപാടിയില്‍ നിന്നും വ്യത്യസ്തനാകുകയാണ് ജെയിംസ് ഓ ബ്രൈന്‍ എന്ന മായോ യുവാവാണ്. ട്രംപിന്റെ പേരില്‍ ടോയ്ലെറ്റ് പേപ്പര്‍ വില്പനക്ക് എത്തിച്ചാണ് ഇയാള്‍ പ്രതിഷേധം നടത്തിയത്. ട്രംപിന്റെ പടമുള്ള ടോയ്ലെറ്റ് പേപ്പര്‍ റോളുകള്‍ വാങ്ങാന്‍ കൗതുകത്തോടെ ആളുകള്‍ വന്നെത്തിയതോടെ ഓസ്ഫോര്‍ഡ് സ്ട്രീറ്റില്‍ തിക്കും തിരക്കും കൂടി വന്നു.

വില്പന തുടങ്ങിയതോടെ ഇതുവഴി കടന്നുപോയവരില്‍ പലര്‍ക്കും ചിരിയടക്കാനായില്ല. പേപ്പര്‍ റോളുകള്‍ വിറ്റു കിട്ടിയ പണം മാനസിക ആരോഗ്യ ബോധവത്കരണത്തിന് ചെലവിടുമെന്ന് ബ്രൈന്‍ പറയുന്നു. ട്രംപിന്റെ അതിര്‍ത്തി കുടിയേറ്റ നിയമനങ്ങളില്‍ യൂറോപ്പ് മുന്‍പ് തന്നെ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. ട്രംപിന്റെ വരവോടെ ലണ്ടണ്‍, സ്‌കോട് ലാന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവടങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: