ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കാന്‍ ഒരുങ്ങി തെരേസ മേയ്

ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൂക്കു സഭ നിലവില്‍ വന്നതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായ തെരേസ മെയ് ബക്കിംഗ് ഹാം പാലസിലെത്തി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും.

രാജിവെയ്ക്കില്ലെന്നും, സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം തുടരുമെന്നും, ഫലം പുറത്തുവന്നതിന് പിന്നാലെ തെരേസ മെയ് പ്രതികരിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് എട്ടുസീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് കുറവുള്ളത്. എന്നാല്‍ 10 സീറ്റ് നേടിയ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് തെരേസ മെയുടെ ശ്രമം. 650 അംഗ പാര്‍ലമെന്റില്‍ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ തെരേസ മെയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 318 സീറ്റുകളാണ് നേടിയത്. നേരത്തെയുണ്ടായിരുന്ന 12 സീറ്റുകളാണ് ടോറികള്‍ക്ക് നഷ്ടമായത്. അതേസമയം പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബയിന്‍ നയിച്ച ലേബര്‍ പാര്‍ട്ടി 261 സീറ്റ് കരസ്ഥമാക്കി. മുന്‍ തവണത്തേക്കാളും 29 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി നേടിയത്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 ഉം, ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 സീറ്റും, ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി 10 സീറ്റും നേടിയിട്ടുണ്ട്. എസ്എന്‍പിയ്ക്ക് 21 സീറ്റ് നഷ്ടമായപ്പോള്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും, ഡിയുപിയ്ക്കും നേട്ടം കൈവരിക്കാനായി. യഥാക്രമം നാലും രണ്ടും സീറ്റുകളാണ് ഇരുപാര്‍ട്ടികളും അധികം നേടിയത്. മറ്റുള്ളവര്‍ 13 സീറ്റും നേടി.

തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മേയ് പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബയിന്‍ ഇസ്ലിങ്ടണ്‍ നോര്‍ത്തില്‍ നിന്നും വിജയിച്ചു. അതേസമയം മുന്‍ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയ്ക്ക് ഒരു സീറ്റുപോലും നേടാനാകാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃപദവി പോള്‍ നുട്ടല്‍ രാജിവെച്ചു.

അതേസമയം ബ്രെക്‌സിറ്റിനായി മുറവിളി കൂട്ടിയ തീവ്രവലതുപക്ഷ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോള്‍ നത്തല്‍ നേതൃസ്ഥാനം രാജിവെക്കുകയും ചെയ്തു. മുന്‍ െഡപ്യൂട്ടി പ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ െതരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖന്‍.

സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ടും പരാജയപ്പെട്ട പ്രമുഖരില്‍പെടുന്നു. സ്‌കോട്ടിഷ് ഹിതപരിശോധനക്കായി മുറവിളി കൂട്ടിയ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെയുള്ള 59ല്‍ 56 സീറ്റും നേടിയ അവര്‍ക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ.

അലക്‌സ് സാല്‍മണ്ട് ഉള്‍പ്പെടെയുള്ള എസ്.എന്‍.പിയുടെ പല പ്രമുഖരും ദേശീയപാര്‍ട്ടി സ്ഥാനാര്‍ഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടെന്റ ഭാഗമായി തുടരാന്‍ തന്നെയാണ് ഇവിടെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: