ഡിജിറ്റല്‍ ഇന്ത്യയ്ക്ക്പിന്തുണയുമായുള്ള ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റുന്നത് കണ്ണില്‍പൊടിയിടല്‍…ഇന്‍റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് വെല്ലു വിളി

ഫേസ് ബുക്ക് ഇന്ത്യയിലേക്ക് ഇന്‍റര്‍നെറ്റ്ഡോട്ട് ഓര്‍ഗ് കൊണ്ട് വരനുള്ള ശ്രമത്തിലാണ്. എന്നാല്‍ ശ്രമത്തെ പരാജയപ്പെടുത്തി നെറ്റ് ന്യൂട്രാലിറ്റിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യന്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ കൈകൊണ്ടത്. എന്നാലിപ്പോള്‍ പുതിയ കുപ്പിയില്‍ വീണ്ടും രംഗപ്രവേശം ചെയ്യുകായ് ഫേസ്ബുക്ക്. ഫ്രീ ബേസിക് എന്ന പേരില്‍. കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ഇന്ത്യ എന്ന മോദിയുടെ സ്വപ്നത്തിന് പിന്തുണ നല്‍കുന്നതിന് ഫേസ് ബുക്ക് മനോഹരമായ പ്രൊഫൈല്‍ പിച്ച്ര്‍മാറ്റുന്നതിന് സൗകര്യവും ചെയ്തിരുന്നു ത്രിവര്‍ണ നിറത്തില്‍ ഫോട്ടോകള്‍ മാറ്റിയവരും നിരവധിയാണ്. ഇത്തരത്തില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ത്രിവര്‍ണമാക്കുന്നത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നതിന‍്റെ ഭാഗമായിരുന്നു.

ലക്ഷകണക്കിന് പേരാണ് ആകര്‍ഷകവമായ ഈ രീതി ഉപയോഗിച്ചിരിക്കുന്നത്. ഫേസ് ബുക്ക് സ്ഥാപനകന്‍ തന്നെ ഇതിന് മാതൃക കാണിച്ച് സ്വന്തം പ്രൊഫൈല്‍ പിക്ച്ചര്‍മാറ്റുകയും ചെയ്തു. അതേ ഇപ്പോഴിതാ മറ്റൊരു കെണിയാണോ ഇതെന്ന് സംശയിക്കാവുന്നതായി മാറിയിരിക്കുന്നു. ഓരോ തവണ ചിത്രം മാറ്റുമ്പോഴും അത് ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനുള്ള പിന്തുണയായി മാറുന്നുണ്ടെന്ന് ഒരു വിഭാഗം സംശയം പ്രകടിപ്പിക്കുന്നു. മാസങ്ങള്‍ ക്യാംപെയിന്‍ നടത്തിയാണ് നെറ്റ് ന്യൂട്രാലിറ്റിക്കെതിരായ നീക്കം ഇന്ത്യയില്‍ പൊളിച്ചെടുത്തത് എന്നത് കൂടി ഓര്‍ക്കണം. എയര്‍ടെല്ലിന്‍റെ സീറോയും ഫേസ്ബുക്കിന‍്റെ ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനും എതിരെ തുടര്‍ന്നാണ് ദശലക്ഷം പേര്‍ ഒപ്പിട്ട് ക്യാംപെയിന്‍ ഉണ്ടായത്. എന്നാല്‍‌ ഫേസ് ബുക്ക് ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് അനുകൂലമായി ഒരു ദിവസം കൊണ്ട് തന്നെ ലക്ഷകണക്കിന് പേരുടെ ഒപ്പ് ശേഖരിച്ചിരുന്നു. ഇതിന് ചെറിയൊരു കള്ളത്തരം കാണിക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം 17 മില്യണ്‍ പേരാണ് തങ്ങളെ പിന്തുണക്കുന്നതെന്ന് ഫേസ് ബുക്ക് പറയുന്നു.

എന്താണ് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി പ്രൊഫൈല്‍ ചിത്രം മാറ്റുമ്പോള്‍ സംഭവിക്കുന്നത്. നിങ്ങളുടെ മാറ്റിയ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഇന്‍സ്പെക്ട് ഇലമെന്‍റ് നോക്കുക. സോഴ്സ് കോഡ് പരിശോധിക്കുമ്പോള്‍ പ്രൊഫൈല്‍പിക്ച്ചര്‍ ശരിക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കുള്ള പിന്തുണ അല്ലെന്ന് കാണാം. ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനുള്ള പിന്തുണയാണത്. പ്രൊഫൈല്‍പിക്ച്ചറിന് നല്‍കുന്ന പേര് തന്നെ InternetorgProfilePictureഎന്നാണെന്ന് വ്യക്തമാണ്. ഇത് നോക്കാതെയാണ് പലരും ചിത്രം മാറ്റുന്നത്. ഫലത്തില്‍ ഇത് നെറ്റ് ന്യൂട്രാലിറ്റിയുടെ കടക്കല്‍ കത്തിവെയ്ക്കുന്നതിനുള്ള പിന്തുണയായി മാറുകയാണ് ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

ഡിജിറ്റല്‍ ഇന്ത്യ നിരവധി സാധ്യതകളുള്ളതാണ് എന്നാല്‍ ഇതിനുള്ള പിന്തുണ ഫേസ്ബുക്കിന്‍റെ ഡിജിറ്റല്‍ ഇന്ത്യയ്ക്കുള്ള പിന്തുണ ആകരുതെന്ന് ഉറപ്പാകേണ്ടതുണ്ടെന്ന് കൂടി സംശയാലുക്കള്‍ വ്യക്തമാക്കുന്നു.
എസ്

Share this news

Leave a Reply

%d bloggers like this: