ഡാഷ് ക്യാമറ ഘടിപ്പിച്ചിട്ടുള്ള വാഹന ഉടമകള്‍ക്ക് ഇളവുകളുമായി AXA ഇന്‍ഷുറന്‍സ്

വാഹനത്തില്‍ ഡാഷ് ക്യാമറയുള്ള വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ ഇളവുകള്‍ നല്‍കുന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് AXA ഇന്‍ഷുറന്‍സ് കമ്പനി. പ്രമുഖ ക്യാമറ നിര്‍മ്മാതാക്കളായ നെക്സ്റ്റ്‌ബേസുമായി ചേര്‍ന്നാണ് ഡാഷ് ക്യാമറ ഘടിപ്പിച്ചിട്ടുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനങ്ങളുടെ മുന്‍വശത്ത് റോഡിലെ ദൃശ്യം പകര്‍ത്താന്‍ ഡാഷ്ബോഡിലോ വിന്‍ഡ്ഷീല്‍ഡിലോ ഉറപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറാ യൂണിറ്റുകളാണ് സാധാരണയായി ‘ഡാഷ് ക്യാം’ അല്ലെങ്കില്‍ ‘ഡാഷ്ബോര്‍ഡ് ക്യാമറ’ എന്നറിയപ്പെടുന്നത്.

തുടര്‍ച്ചയായി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാക്കുന്ന ക്യാമറകളാണിവ. നിശ്ചിത ഇടവേളകളില്‍ റിക്കോര്‍ഡിങ്ങ് മായിച്ചുകളഞ്ഞു പുതിയ ദൃശ്യങ്ങള്‍ പിടിക്കാന്‍ പാകത്തിലും ഇത് സജ്ജമാക്കാവുന്നതാണ്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന എന്തിനേയും പകര്‍ത്താന്‍ ഡാഷ് ക്യാം സഹായിക്കും. റോഡപകടങ്ങളില്‍ തെളിവായോ അല്ലെങ്കില്‍ അപകടം നടന്ന രീതി വ്യക്തമാക്കുന്നതിനോ ഡാഷ് ക്യാം ദൃശ്യങ്ങള്‍ ഉപയോഗിക്കാം. ഇവയുടെ അനാവശ്യ ഉപയോഗം പിഴയീടാക്കാനുള്ള ഒരു കാരണം കൂടിയാണ്.

റോഡ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന എന്തിനേയും പകര്‍ത്താന്‍ ഡാഷ് ക്യാം സഹായിക്കും. റോഡപകടങ്ങളില്‍ തെളിവായോ അല്ലെങ്കില്‍ അപകടം നടന്ന രീതി വ്യക്തമാക്കുന്നതിനോ ഡാഷ് ക്യാം ദൃശ്യങ്ങള്‍ ഉപയോഗിക്കാം. യാത്രയുടെ പൂര്‍ണ്ണമായോ നിശ്ചിത സമയത്തേക്ക് മാത്രമായോ ഉള്ള ഡോക്യൂമെന്റേഷന്‍ ആവശ്യത്തിനായും ഡാഷ് ക്യാം ഉപയോഗിക്കാം. സഞ്ചാരപ്രേമികള്‍ അവരുടെ വാഹനങ്ങളിലോ ഹെല്മെറ്റിലോ ഉറപ്പിച്ചു വയ്ക്കുന്ന ആക്ഷന്‍ ക്യാമറകളുടെ മറ്റൊരു രൂപമാണ് ഡാഷ് ക്യാം. അനാവശ്യമായ ഫൈന്‍ ഈടാക്കലുകളില്‍ നിന്നും രക്ഷപെടുന്നതിനും ഇന്‍ഷുറന്‍സ് തട്ടിപ്പിനിരയാകുന്നത് തടയുന്നതിനും പല രാജ്യങ്ങളിലും ഡാഷ് ക്യാം വ്യാപകമായി ഉപയോഗിച്ച് വരുന്നു.

വാഹനത്തിന്റെ മുന്‍വശത്ത് റോഡിലെ കാഴ്ചകള്‍ ദൃശ്യമാകുന്ന തരം ഡാഷ് ക്യാമറകളാണ് സാധാരണ പ്രചാരത്തിലുള്ളത്. മുന്‍വശവും പിന്നില്‍ നിന്നുള്ള കാഴ്ച്ചകളും കാണാന്‍ കഴിയുന്ന പെയര്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുമുണ്ട്. വാഹനങ്ങളില്‍ ഡാഷ് ക്യാമറ പിടിപ്പിക്കുന്നതിനു ശരാശരി 69.99 യൂറോ മുതല്‍ 299.99 യൂറോ വരെ ചിലവാകും. ഹാല്‍ഫോഡ്‌സ്, DID, പവര്‍സിറ്റി, യൂറോണിക്‌സ് ഇലക്ട്രിക്കല്‍, സൗണ്ട്‌സ്റ്റോര്‍ തുടങ്ങിയ റീട്ടെയില്‍ സ്റ്റോറുകളിലൂടെ നെക്സ്റ്റ്‌ബേസ് ഡാഷ് ക്യാമറകള്‍ 10 ശതമാനം ഓഫറില്‍ ലഭിക്കുന്നതാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: