ഡാഫൊഡില്‍സ് മ്യൂസിക്കല്‍ നൈറ്റ് 2020 – ഹരിഹരനും മട്ടന്നൂരും ഒരേ വേദിയില്‍

ഡബ്ലിന്‍: 2020 മെയ് മാസം രണ്ടാം തിയ്യതി ശനിയാഴ്ച, ഡബ്ലിന്‍ ഫിര്‍ഹൗസ് സയന്റോളജി സെന്ററില്‍ ഇന്ത്യന്‍ സംഗീതാസ്വാദകര്‍ക്കായി ഡാഫൊഡില്‍സ് ഒരുക്കുന്ന ‘ഡാഫൊഡില്‍സ് മ്യൂസിക്കല്‍ നൈറ്റ് 2020 ഹരിഹരന്‍ സംഗീത നിശയില്‍’ അയര്‍ലണ്ടില്‍ ആദ്യമായി രണ്ട് പത്മശ്രീ പുരസ്‌കാര ജേതാക്കളെ ഒരു വേദിയില്‍ അവതരിപ്പിക്കുന്നു. തന്റെ മാസ്മരിക ശബ്ദംകൊണ്ട് സംഗീതത്തിന്റെ മായികലോകത്തേക്ക് ആസ്വാദകരെ നയിക്കുന്ന പത്മശ്രീ. ഹരിഹരനൊപ്പം അസുരവാദ്യമായ ചെണ്ടയുടെ മേളക്കൊഴുപ്പില്‍ തന്റെ മുന്നിലുള്ള കാണികളെ മേളപ്പെരുക്കത്തിന്റെ ആവേശച്ചിറകിലേറ്റി, പെരുവിരലിലുയര്‍ന്നുപോലും മതിമറന്നാടിക്കുന്ന ചെണ്ടമേളത്തിന്റെ കുലപതി പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ചേരുമ്പോള്‍ ആസ്വാദകര്‍ക്ക് ലഭിക്കുന്നത് സോളോയുടെയും, ഫ്യൂഷന്‍ സംഗീതത്തിന്റെയും അനര്‍വ്വചനീയങ്ങളായ കുറെ മണിക്കൂറുകളായിരിക്കുമെന്ന് സംഘാടകരായ ഡാഫൊഡില്‍സ് ഉറപ്പുനല്‍കുന്നു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 വയസ്സിനു താഴെയുള്ള 50 കുട്ടികള്‍ക്കായി 25.00 യൂറോ നിരക്കില്‍ സയന്റോളജി സെന്ററിലെ തന്നെ മിനി തിയ്യേറ്ററില്‍ ചൈല്‍ഡ് മൈന്‍ഡേഴ്‌സിന്റെ മേല്‍നോട്ടത്തില്‍, അനേകം എന്റര്‍ടൈന്‍മെന്റ് സംവിധാനങ്ങളോടെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

അയര്‍ലന്‍ഡ് കാത്തിരിക്കുന്ന ഈ സംഗീത നിശയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ https://wholelot.ie/tickets/hariHaranLiveInConcert എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ലഭ്യമാണ്.

ടിക്കറ്റ് നിരക്കുകള്‍

VIP Premium – € 80.00
VIP. – € 60.00
Standard. – € 40.00

Share this news

Leave a Reply

%d bloggers like this: