ഡാനിയേലയുടെ കൈയില്‍ നിന്ന് മരണത്തിലേക്ക് വഴുതിപ്പോയത് ഓസ്‌ട്രേലിയന്‍ യുവാവ് രവ് പിള്ളൈ

മെല്‍ബണ്‍: കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കനേഡിയന്‍ ബോട്ടപകടത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ യുവാവ് രവ് പിള്ളൈ മരിച്ചതായി കണ്ടെത്തി. ഡാനിയേല ഹൂക്കര്‍ എന്ന 28 കാരിക്ക് തന്റെ കാമുകനെയും അച്ഛനെയുമാണ് അപകടത്തില്‍ നഷ്ടമായത്. തന്റെ കൈയില്‍ നിന്ന് രവ് മരണത്തിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് ഡാനിയേല പറയുന്നു. തങ്ങള്‍ ഇരുവരും മരിക്കുമെന്ന അവസ്ഥയില്‍ സ്വന്തം ജീവനു വേണ്ടി ഡാനിയേല രവിനെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നുവെന്ന് കനേഡിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജിം പ്രെസ്റ്റണ്‍ പറഞ്ഞു. ഹൂക്കറും സഹോദരിയുടമക്കം 21 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. അഞ്ചു ബ്രിട്ടീഷ് യാത്രികര്‍ മുങ്ങിമരിച്ചു. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കാനഡയില്‍ തിമിംഗില നിരീക്ഷണത്തിനു പോയ ലെവിയാതന്‍ 2 ബോട്ടാണ് മുങ്ങിയത്. ബ്രിട്ടീഷ് കൊളംബിയ തീരത്ത് വാന്‍കോവര്‍ ദ്വീപിലെ ടോഫിനോവിലാണ് ബോട്ട് മുങ്ങിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരും ജീവനക്കാരുമടക്കം 46 പേര്‍ ബോട്ടിലുണ്ടായിരുന്നു.

മുപ്പതിലേറെ വര്‍ഷമായി വിനോദസഞ്ചാരികളുമായി തിമിംഗില നിരീക്ഷണത്തിന് പോകുന്ന ജാമീസ് വെയിലിംഗ് സ്‌റ്റേഷന്‍ ആന്റ് അഡ്വഞ്ചര്‍ സെന്റേഴ്‌സിന്റെ ബോട്ടാണ് അപകടത്തില്‍പെട്ടത്. ഈ സീസണിലെ ബോട്ട് ടൂറിസം 31ന് അവസാനിക്കാനിരിക്കേയാണ് അപകടം. മൂന്നു മണിക്കൂര്‍ നീളുന്ന ബോട്ട് യാത്രയില്‍ തിമിംഗങ്ങളെ അടുത്ത കാണാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: