ഡല്‍ഹിയില്‍ കെട്ടിടത്തിനും ഒഡീഷയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകള്‍ക്കും തീപിടിച്ചു

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടുത്തം. കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറിലുള്ള കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. 20 ഓളം അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

അതേസമയം ഒഡീഷയിലെ പുരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു തീപിടിച്ചു. നാലു ബോഗികള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ന്യൂഡല്‍ഹി-പുരി നന്ദന്‍കാണം എക്‌സപ്രസ്, തിരുപ്പതി എക്‌സ്പ്രസ്, പുരി-ഹൗറ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ വക്താവ് അറിയിച്ചു.

നാലാം പ്ലാറ്റ്‌ഫോമില്‍ എത്തി യാത്രക്കാര്‍ ഇറങ്ങിയ ഉടന്‍ നന്ദന്‍കാണം എക്‌സ്പ്രസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നാലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന തിരുപ്പതി എക്‌സ്പ്രസിലേക്കു തീ പടരുകയായിരന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പുരി-ഹൗറ എക്‌സ്പ്രസിലേക്കും തീ പടര്‍ന്നു. ഇന്നു രാത്രി പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് പുരി-ഹൗറ എക്‌സ്പ്രസ്. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: