ഡല്‍ഹി,മുംബൈ നഗരങ്ങള്‍ ചുട്ടെരിക്കുമെന്ന് ഐഎസ്‌ഐ മുന്‍ തലവന്റെ ഭീഷണി

 

ഡല്‍ഹി: ഇന്ത്യക്ക് ഐഎസ്‌ഐ മുന്‍ തലവന്‍ ഹമീദ് ഗുല്ലിന്റെ ഭീഷണി. ഇന്ത്യ മര്യാദ കാണിച്ചില്ലെങ്കില്‍ ചുട്ടെരിക്കുമെന്നാണ് ട്വീറ്റ്. ഡല്‍ഹിയെയും മുംബൈയേയും ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവസ്ഥയായിരിക്കുമെന്നാണ് ട്വീറ്റ്.

ഹമീദ് ഗുല്ലിന്റെ ട്വിറ്റര്‍ പേജിലാണ് ഹിരോഷിമയില്‍ കറുത്ത ഓര്‍മകള്‍ക്ക് 70 വയസ്സ് പൂര്‍ത്തിയാകുന്ന ദിനമാണ് ഇങ്ങനെയൊരു ട്വീറ്റ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഹമീദ് ഗുല്ലിന്റെ പേരിലുള്ള ഈ ട്വിറ്റര്‍ അക്കൗണ്ട് യഥാര്‍ത്ഥമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കെതിരെ ഭീഷണിയുമായി ഇതിനുമുന്‍പും ഗുല്‍ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്റെ കാര്യങ്ങളില്‍ ഇന്ത്യ ഇടപ്പെടുന്നതില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്‍പ് ഗുല്‍ പറഞ്ഞിരുന്നു. കാശ്മീര്‍ ജനതയോടുള്ള ഇന്ത്യയുടെ സമീപനം ശരിയല്ലെന്നും ഇയാള്‍ വിമര്‍ശിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആരാണീ നരേന്ദ്രമോദീ..? അയാള്‍ ഞങ്ങള്‍ക്കുമുന്നില്‍ ഒന്നുമല്ലെന്നായിരുന്നു അന്ന് ഗുല്‍ പറഞ്ഞത്
-എജെ-

Share this news

Leave a Reply

%d bloggers like this: