ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി : ദില്ലി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി ഷീല ദീക്ഷിത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

81 വയസ്സായിരുന്നു. മൂന്ന് തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിക്കസേരയില്‍ ഷീല ദീക്ഷിത് ആയിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷക്കാലമാണ് ഷീല ഡല്‍ഹിഭരിച്ചത്. കോണ്‍ഗ്രസിന്റെ ഡല്‍ഹി അധ്യക്ഷയായിരിക്കെയാണ് ഷീല ദീക്ഷിതിന്റെ മരണം. കേരള മുന്‍ ഗവര്‍ണറുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: