ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാം; കേരളാ ഹൗസ് കാര്‍ണിവലില്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും .

ഡബ്ലിന്‍: ഈ ശനിയാഴ്ച , (16 ജൂണ്‍), ലൂക്കനില്‍ നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവലില്‍ ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയുടെ കൗണ്ടറും ഉണ്ടാവും. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഡബ്ല്യൂ.എം.സി ഗ്രന്ഥശാല കഴിഞ്ഞ മെയ് മാസം മുതല്‍ മൊബൈല്‍ ലൈബ്രറിയായാണ് പ്രവര്‍ത്തിക്കുന്നത്.

ബ്യൂമോണ്ട്, സ്വോഡ്‌സ് , ഫിംഗ്ലസ് , ക്ലോണീ , ലൂക്കന്‍ എന്നിവിടങ്ങളില്‍ വായനക്കാരെ കണ്ടെത്തി പുസ്തകങ്ങള്‍ എത്തിക്കാന്‍ ലൈബ്രേറിയന്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സാധിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ ലൈബ്രെറിയന്‍ ആയിരുന്ന ശ്രീകുമാര്‍ നാരായണന്‍ അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ മൊബൈല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തിനിനായി സന്നദ്ധനായത് കൂടുതല്‍ വായനക്കാരിലേക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ സഹായിച്ചു..

തികച്ചും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ഡബ്ല്യൂ.എം.സി ഗ്രന്ഥശാല . നിങ്ങളുടെ കയ്യിലുള്ള പഴയ പുസ്തകങ്ങള്‍ സംഭാവന നല്‍കാനും , നിങ്ങള്‍ വായിക്കാന്‍ ഇഷ്ട്ടപെടുന്ന പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാനും , ഗ്രന്ഥശാലയുടെ പ്രചാരണത്തിനുമായി കേരളാ ഹൗസ് കാര്‍ണിവലില്‍ ഒരു കൗണ്ടര്‍ ഉണ്ടാവും.

വായന ഇഷ്ട്ടപെടുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി സഹകരിക്കണമെന്ന് ലൈബ്രേറിയന്‍ അറിയിച്ചു,.

Share this news

Leave a Reply

%d bloggers like this: