ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, അവാര്‍ഡ് ദാനവും ഡിസംബര്‍ 29 -ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു.

ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2018’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മൂന്നാമത് WMC Social Responsibility Award – അന്നേദിവസം പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.

അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഡബ്ലു.എം.സി എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗം റ്റിജോ മാത്യുവാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റര്‍.

Share this news

Leave a Reply

%d bloggers like this: