ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ വ്യാഴാഴ്ച ഇഞ്ചിക്കോറില്‍…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ‘പാദുവീയം” ജൂണ്‍ 13 വ്യാഴാഴ്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് (Mary Immaculate Church, Inchicore) ദേവാലയത്തില്‍ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. വൈകിട്ട് 6:00 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 6:30 നു തിരുനാള്‍ കുര്‍ബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച.

ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് മുന്നോടിയായി നടത്തിവരുന്ന നവനാള്‍ നൊവേനയും കുര്‍ബാനയും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റിയാല്‍ട്ടോ ഔവര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍വച്ച് വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു. ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: