ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ മെയ് മാസങ്ങളിലായി വിവിധ കുര്‍ബാന സെന്ററുകളില്‍ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ക്രമത്തില്‍ ഈ വര്‍ഷം അറുപത്തഞ്ചോളം കുട്ടികളാണു പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തില്‍ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു.

ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് മൂന്ന്മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലും, ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 10 നു താല സെന്റ്. മാര്‍ക്ക്‌സ് ദേവാലയത്തിലും അന്നേദിവസം വൈകിട്ട് 3 നു ബ്രേ സെന്റ്. ഫെര്‍ഗാള്‍സ് ദേവാലയത്തിലും, മെയ് 4 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഹണ്‍സ്ടൗണ്‍ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ ബ്ലാഞ്ചര്‍ഡ്‌സ്ടൗണ്‍ കുര്‍ബാന സെന്ററിലെ കുട്ടികള്‍ക്കായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും.

മെയ് 4 ശനിയാഴച ഉച്ചക്ക് 12 നു ഫിബ്‌സ്‌ബൊറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലും മെയ് 6 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ബ്ലാക്ക് റോക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ദേവാലയത്തിലും കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടക്കും. സ്വോര്‍ഡ്‌സ് കുര്‍ബാന സെന്ററിലെ കുട്ടികള്‍ മെയ് 12 ഞായറാഴ്ച 2:30 നു റിവര്‍ വാലി സെന്റ് ഫിനിയന്‍സ് ദേവാലയത്തില്‍വച്ച് ഈശോയെ സ്വീകരിക്കും.

കുട്ടികളുടെ പ്രഥമ കുമ്പസാരം താല ഫെര്‍ട്ടകയിന്‍ ചര്‍ച്ച് ഓഫ് ഇന്‍ക്രാനേഷനില്‍ നടന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത ചടങ്ങുകള്‍ക്ക് സീറൊ മലബാര്‍ സഭാ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റവ. ഡോ. ജോസഫ് വള്ളനാല്‍, ഫാ. ടോമി പാറാടിയില്‍ തുടങ്ങിയ വൈദീകരും സംബന്ധിച്ചു.

Share this news

Leave a Reply

%d bloggers like this: