ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് ഒരുക്കുന്ന വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ റിയാള്‍ട്ടോ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കും വിധം ക്രമീകരിച്ചിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി (www.syromalabar.ie) രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 20.

6 മാസത്തില്‍ ഒരിക്കലായിരിക്കും സെമിനാര്‍ നടത്തപ്പെടുക. വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍ (089 492 7755), ഫാ. രാജേഷ് മേച്ചിറാകത്ത് (089 444 2698), ഫാ. റോയ് വട്ടക്കാട്ട് (089 459 0705) എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: