ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 തീയ്യതികളില്‍.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടത്തപ്പെടുന്നു. ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ ഫിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ (Phibblestown Community Centre, Phibbblestown Road, Dublin 15) രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ ലീവിങ്ങ് സേര്‍ട്ട് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍ക്ക് 3 വിഭാഗങ്ങളായാണ് ക്രിസ്റ്റീന്‍ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീന്‍ ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ വെബ്‌സൈറ്റില്‍ www.syromalabr.ie ലുള്ള PMS LOGIN വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 20 ന് മുന്‍പ് ചെയ്യേണ്ടതാണ്. .

കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപ്പെടനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരേയും ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍മാരായ ഫാ. ക്ലമന്റ് പാടത്തുപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: