ഡബ്ലിന്‍ മാറ്റര്‍ ആശുപത്രിയില്‍ പുതിയ ഹെലിപാഡ് സജ്ജമാക്കി.

ഡബ്ലിന്‍: രോഗികളെ മിനിട്ടുകള്‍ക്കകം തന്നെ ആശുപത്രിയിലെത്തിക്കാന്‍ സംവിധാനം ഒരുക്കി ഡബ്ലിന്‍ മാറ്റര്‍ ആശുപത്രി. രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും താമസമില്ലാതെ ഗുരുതവരസ്ഥയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാനായാണ് ഈ ഹെലിപാഡ് സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതുമൂലം ഉണ്ടാകുന്ന അപകടമരണങ്ങള്‍ ഒഴിവാക്കാനാണ് ഹെലിപാഡ് ഒരുക്കിയിരിക്കുന്നത്.

മാറ്റര്‍ ആശുപത്രിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിനോട് ചേര്‍ന്ന് ആണ് ഹെലിപാഡ് ക്രമീകരിച്ചിരിക്കുന്നത്. രോഗികള്‍ എത്തുന്ന മുറക്ക് മെഡിക്കല്‍ സംഘവും തയ്യാറാകുംവിധമാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍മി എയര്‍കോപ്സിന്റെ ഹെലികോപ്റ്റര്‍ ഇന്ന് കഴിഞ്ഞ ദിവസം ഈ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തിരുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൈമാറാനുള്ള പുതിയ സംവിധാനം ജനപ്രീയമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ആണ് ഇവിടെ ഹെലിപാഡ് നിര്‍മ്മിക്കാന്‍ മാറ്റര്‍ ആശുപത്രി അനുവാദം നല്‍കിയത്. ട്രോമാ കെയറിനായിരിക്കും ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നതെന്ന് മാറ്റര്‍ ആശപത്രി അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: