ഡബ്ലിന്‍ എയര്‍പോര്‍ട്ട് യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന പാസഞ്ചര്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഏവിയേഷന്‍ റെഗുലേഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നു യാത്രക്കാരില്‍ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഈടാക്കുന്ന പാസഞ്ചര്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഏവിയേഷന്‍ റെഗുലേഷന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. യൂറോപ്യന്‍ നഗരങ്ങളില്‍ വെച്ച് തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍കടന്നു പോകുന്ന ഡബ്ലിന്‍ എയര്‍പോര്‍ട് യാത്രക്കാരില്‍ നിന്നും അമിത തോതില്‍ ചാര്‍ജുകള്‍ ഇടക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.

അടുത്ത 5 വര്‍ഷത്തേക്ക് പാസഞ്ചര്‍ ചാര്‍ജ് നിരക്ക് കുറയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഏവിയേഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി. ലക്ഷകണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് വരവ് ഉള്ളതുപോലെ ചെലവും ഉണ്ടെന്നു ഡബ്ലിന്‍ എയര്‍പോര്‍ട്ട് വ്യക്തമാക്കി.

ഇവിടെ എല്ലാ വര്‍ഷങ്ങളിലും നവീകരണം നടക്കുന്നുണ്ട്. കൂടാതെ പുതിയ ടെര്‍മിനലുകള്‍ ഇനിയും നിര്‍മ്മിക്കേണ്ടി വരും. ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തേണ്ടതും എയര്‍പോര്‍ട്ട് അതോറിറ്റിയാണെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഏവിയേഷന്‍ കമ്മീഷന് മറുപടി നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: