പതിനൊന്നാമത് വര്‍ഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം.ബാലിമൂന്‍ പോപ്പുന്റററി സ്പോര്‍ട്സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡണ്ട് ജയ്മോന് പാലാട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സിജു ജോസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ നടപ്പു വര്‍ഷത്തെ പ്രസിഡണ്ടായി ജോസ് പോളിയെയും, സെക്രട്ടറിയായി സാജുകുമാറിനെയും, ട്രഷററായി സുദീപ് മാത്യൂവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ജെസി ജോയി, ജോയിന്റ് സെക്രട്ടറി റൂബിന് പഠിപ്പുരയില്‍ എന്നിവരെയും 17 കമ്മറ്റി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.കഴിഞ്ഞ വര്‍ഷം മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു.