ഡബ്ലിന്‍ 130 തൊഴിവസരങ്ങള്‍ സൃഷ്ടിച്ച് സോഫ്റ്റ്റ്വെയര്‍ കമ്പനിയായ കാസിയ

 

അയര്‍ലണ്ടില്‍ നിക്ഷേപ സാധ്യതകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് സോഫ്റ്റ് വെയര്‍ കമ്പനിയായ കാസിയ അയര്‍ലന്‍ഡില്‍ 130 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു 20 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഐടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് നല്‍കുന്ന കമ്പനിയാണ് കാസിയ. ഡബ്ലിനിലെ ഓഫീസില്‍ നിലവില്‍ 30 പേര്‍ ജോലി ചെയ്യുന്നുണ്ട്.

ഗ്ലോബല്‍ സോഫ്റ്റ് വെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് കാസിയ. ഐര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ യൂണിവേഴ്‌സിറ്റികളും ടെക്‌നോളജി സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ വിപുലമായ ഇന്റേണ്‍ഷിപ്പ് സൗകര്യങ്ങളും കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളുടെ പിന്തുണയും ഉള്‍പ്പെടും.

കമ്പനിയുടെ വ്യവസായിക വികസനത്തിന് ഏറ്റവും നല്ല ഇടമാണ്.അയര്‍ലണ്ടെന്ന് കാസിയയുടെ ചീഫ് എക്‌സിക്യുട്ടീവ് ഫ്രെഡ് വോക്കോള പറഞ്ഞു. അയര്‍ലണ്ടിന്റെ ശക്തമായതും ചലനാത്മകമായതുമായ സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ കമ്പനിക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: