ഡബ്ലിന്‍ ഹോളി ട്രിനിറ്റി സി.എസ്.ഐ.സഭയുടെ ക്രിസ്തുമസ് കരോള്‍ സര്‍വീസ്, ഡിസംബര്‍ 6 ന്

ഡബ്ലിന്‍: ഹോളി ട്രിനിറ്റി സി.എസ്.ഐ. മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ സര്‍വീസ്, 2015 ഡിസംബര്‍ 6, ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ഡബ്ലിന്‍ ഡോനോര്‍ അവെന്യൂവിലുള്ള സെന്റ് .കാതെറിന്‍ ആന്‍ഡ് സെന്റ് . ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് പളളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് .

മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കുന്നതാണ് . സഭ വികാരി റവ .ഡോ. ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ) ക്രിസ്തുമസ് കരോള്‍ സര്‍വിസിനു മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. ഡബ്ലിന്‍ നസ്സറെത് മാര്‍ത്തോമ പള്ളി വികാരി , റവ. ഫിലിപ്പ് വറുഗീസ് ക്രിസ്തുമസ് സന്ദേശം നല്കുന്നതാണ്. കൂടാതെ കുട്ടികളുടെ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കും. വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്നും ഒരുക്കിയിട്ടുണ്ട്.
എല്ലാവരേയും കരോള്‍ സര്‍വീസിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

സ്ഥലം : സെന്റ്റ് . കാതെറിന്‍ ആന്‍ഡ് സെന്റ് . ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട്, ഡോനോര്‍ അവെന്യൂ , ഡബ്ലിന്‍8
( നാവിഗേറ്റര്‍ ഉപയോഗിച്ച് : സെന്റ് .കാതെറിന്‍സ് അവെന്യൂ , ഡബ്ലിന്‍8)
Location Maphttps://www.google.ie/maps/place/St+Catherine’s+Ave,+Dublin/@53.3326078,-6.2861222,17z/data=!3m1!4b1!4m2!3m1!1s0x48670c162f11e3ed:0x6fada788a87248d6

കൂടുതല്‍ വിവരങ്ങള്‍ക്ക് :
അനു ജോണ്‍സണ്‍ :089211 1004
കോശി വറുഗീസ് : 087298 8778

Share this news

Leave a Reply

%d bloggers like this: