ഡബ്ലിന്‍ സ്‌കൂളിന് നേരെ തീവ്രവാദ ഭീഷണി

ഡബ്ലിന്‍: ഡബ്ലിന്‍ സ്‌കൂള്‍ തകര്‍ക്കുമെന്ന് അറിയിച്ചുകൊണ്ട് ഫോണ്‍ സന്ദേശം. സൗത്ത് സൈഡിലുള്ള സ്‌കൂള്‍ കെട്ടിടം തകര്‍ത്ത് തരിപ്പണമാക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചയുടന്‍ സ്‌കൂള്‍ അധികൃതര്‍ ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി എന്ന് അറിയിച്ചുകൊണ്ട് ഫോണ്‍ ചെയ്ത 15-കാരനെ മണിക്കൂറുകള്‍ക്കകം തന്നെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. വ്യാജ സന്ദേശം അയക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിവായിട്ടില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ കുട്ടിയെ കേസ് രെജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചതായി ഗാര്‍ഡ അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: