ഡബ്ലിന്‍ സെന്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാളും വി മാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ആഘോഷിക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഥമ ദേവാലയമായ ഡബ്ലിന്‍ലൂകന്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവകയുടെ വാര്ഷിക പെരുന്നാളും സംയുക്തമായി ആചരിക്കുന്നു.ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 1.30 മണിക്ക് നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടും.പ്രസംഗം,മധ്യസ്ഥ പ്രാര്ത്ഥന,പ്രദക്ഷിണം ,ആശിര്‍വാദം,നേര്ച്ച വിളമ്പു ഇവ ഉണ്ടായിരിക്കും .വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.ശുശ്രൂഷകള്‍ക്ക് വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായില്‍ കാര്‍മികത്വം വഹിക്കും ദൂരെ സ്ഥലങ്ങളില്‍നിന്നും വിവിധ ഇടവകകളില്‍നിന്നും വിശ്വാസികള്‍ പങ്കെടുക്കും.എല്ലാവരും നേര്ച്ചകാഴ്ചകളോടെ ഒരുങ്ങി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
വികാരി :ഫാ നൈനാന്‍ പുളിയായില്‍ (0877516463)
ട്രഷറര്‍: ശ്രീമതി മേരി ജോസഫ് (0876937884)
സെക്രടറി :ശ്രീ.ഷാജി എബ്രഹാം (0872351429

Share this news

Leave a Reply

%d bloggers like this: