ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍

ലൂക്കന്‍ (ഡബ്ലിന്‍) സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകള്‍ വികാരി, റവ. ഫാ. ടി. ജോര്‍ജിന്റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പായുടെയും സംയുക്ത കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും.മാര്‍ച്ച് 25ന് ഞായറാഴ്ച 2.00 പി. എംന് വികാരി വെരി. റവ. ഫാ. ടി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ തുടങ്ങുന്ന പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വി. കുര്‍ബാനയും ഊശാന ശുശ്രൂഷകളും ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലെ പ്രസ്ബിറ്റേറിയന്‍ പള്ളിയില്‍വച്ചു നടത്തപ്പെടുന്നു.

28നു (ബുധന്‍) വൈകിട്ട് നാലുമണി മുതല്‍ വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വി. കുമ്പസാരവും, തുടര്‍ന്ന് കര്‍ത്താവ് തന്റെ ശിഷ്യന്മാരുമായി മര്‍ക്കോസിന്റെ മാളികയില്‍ വി. കുര്‍ബാന സ്ഥാപിച്ചതിന്റെയും പെസഹാ ഭക്ഷിച്ചതിന്റെയും സ്മരണകള്‍ ഉണര്‍ത്തികൊണ്ട് പെസഹായുടെ ശുശ്രൂഷകള്‍ ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലെ പ്രസ്ബിറ്റേറിയന്‍ പള്ളിയില്‍വച്ചു കൊണ്ടാടുന്നു.

29നു (വ്യാഴം) വൈകിട്ട് 7.00 മണി മുതല്‍ ഇടവകാംഗത്തിന്റെ ഭവനത്തില്‍ സന്ധ്യാനമസ്‌കാരവും ധ്യാനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

30നു വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ ഡബ്യു. എസ്. എ. എഫ്. കമ്യൂണിറ്റി ഹാളില്‍വച്ചും (മോറന്‍ റോഡ്, സോമര്‍വില്‍ ഡ്രൈവ്, വോക്കിന്‍സ്ടൗണ്‍) നടത്തപ്പെടും.

31നു ശനിയാഴ്ച വൈകിട്ട് 6.00 മുതല്‍ വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ പ്രസ്ബിറ്റേറിയന്‍ പള്ളിയില്‍വച്ചു കൊണ്ടാടുന്നു.

അനുഗ്രഹപ്രദമായ ഈ ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം
4 Hanbury Ln, Main St, Lucan, Co. Dublin

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450
ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791
ഷിബു ഏബ്രഹാം (സെക്രട്ടറി) 089400100

Share this news

Leave a Reply

%d bloggers like this: