ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ‘കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റിന് ‘ തുടക്കം കുറിച്ചു

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച WAY (Welcome All Youth) ഏപ്രില്‍ 7 ശനിയാഴ്ച്ച ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളില്‍ വച്ച് സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, പ്രോഗ്രാം കോര്‍ഡിനന്റ്‌സ് ജിമ്മി ആന്റണി, ജോബി ജോണ്‍ , സീറോ മലബാര്‍ സഭ സെക്രട്ടറി ജോണ്‍സന്‍ ചക്കാലയ്ക്കല്‍, ട്രസ്റ്റീ ടിബി മാത്യു , പങ്കെടുത്ത യുവതി യുവാക്കള്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി ഒദ്യോഗികമായി ഉത്ഘാടനം ചെയ്തു.

അനുഗ്രഹീത കലാകാരനായ ബിനു കെ. പി ക്ലാസ് നയിച്ച ക്ലാസ് പങ്കെടുത്തവര്‍ക്ക് ഒരു നവ്യ അനുഭവമായി. വിവിധ ഗ്രൂപ്പുകള്‍ ആയി തിരിച്ച യുവജനങ്ങള്‍ നേരിടുന്ന പ്രശനങ്ങള്‍ അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍, ഭാവി പരിപാടികള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്‌ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ച സംഗമം സ്‌നേഹവിരുന്നോടുകൂടെ വൈകിട്ട് 8 ന് അവസാനിച്ചു. സ്വന്തം നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്കു വേണ്ടി പ്രോഗ്രാം സംഘടിപ്പിച്ചതിന് യുവജനങ്ങള്‍ നന്ദി അറിയിച്ചു. കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുള്ളവര്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സിന്റെ അടുത്തോ വെബ്‌സൈറ്റിലെ രെജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആന്റണി ചീരംവേലില്‍ MST 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോണ്‍ 0863725536

http://syromalabar.ie/

Share this news

Leave a Reply

%d bloggers like this: