ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍

ഡബ്ലിന്‍ രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, മാര്‍ച്ച് 25 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.
1. Tallaght Mass Cetnre : St. Mark’s Church, Springfield, Tallaght 9.30 AM

2. Inchicore Mass Cetnre : Mary Immaculate church, Inchicore 12.30 PM

3. St. Joseph’s Mass Cetnre : Church of the Guardian Angels, Blackrock 2.00 PM

4. Phibsborough Mass Cetnre : St. Canice’s Church, Finaglas 2.30 PM

5. Bray Mass Cetnre : St. Fergal’s Church, Bray 4.00 PM

6. Beaumont Mass Cetnre : Church of Nativtiy of Our Lord, Motnrose Park,

Beaumont, Dublin 5 4.00 PM

7. Lucan Mass Cetnre : Divine Mercy Church, Lucan 4.00 PM

8. Blanchardstown Mass Cetnre : St. Brigid’s church, Blanchardstown 4.00 PM

9. Swords Mass Cetnre : St. Finian’s Church, Rivervalley, Swords 4.30 PM

ഏവര്‍ക്കും ഓശാന തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: