ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ‘കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ്’ ഏപ്രില്‍ 7 ന് തുടക്കം കുറിക്കുന്നു.

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രില്‍ 7 ന് ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളില്‍ വച്ച് ഉത്ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്‌ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും. സ്വന്തം നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത് . ഈ സംഗമത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആന്റണി ചീരംവേലില്‍ MST 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോണ്‍ 0863725536

For Registration: www.syromalabar.ie

Share this news

Leave a Reply

%d bloggers like this: