ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആഘോഷിച്ചു

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആഘോഷിച്ചു. മാര്‍ച്ച് 18 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് സെന്റ് ജോസഫ്‌സ് മാസ്സ് സെന്ററിലെ മെറിയോന്‍ റോഡ് ഔര്‍ ലേഡി ക്യൂന്‍ പീസ് ദേവാലയത്തില്‍ ഫാ. ടോമി പാറാടിയില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്ത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു. ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന, തിരുന്നാള്‍ നേര്‍ച്ച എന്നിവ തിരുന്നാളിനെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി. തിരുനാള്‍ മനോഹരമാക്കിയ സെന്റ് ജോസഫ്‌സ് മാസ്സ് സെന്റര്‍ കൂട്ടായ്മയ്ക്ക് ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍സ് നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: