ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ മോക്ഡ്രില്‍; സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി തീവ്രവാദ വിരുദ്ധസേന

ഡബ്ലിന്‍: രാജ്യത്ത് ഒരു തീവ്രവാദ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അത് നേരിടാന്‍ ഗാര്‍ഡയും മറ്റ് എമര്‍ജന്‍സി യൂണിറ്റുകളും സജ്ജമാണോ എന്ന് അറിയാനുള്ള മോക്ഡ്രില്‍ കഴിഞ്ഞ ദിവസം ഡബ്ലിന്‍ സിറ്റി യുണിവേഴ്സിറ്റില്‍ അരങ്ങേറി. പോലീസ് സംവിധാനങ്ങള്‍ക്ക് നേരത്തെ വിവരം നല്‍കാതെ നടത്തുന്ന ഈ പരിശീലനത്തില്‍ ആക്രമണമെന്ന വ്യാജേനെ തീവ്രവാദവിരുദ്ധ സംഘത്തിലെ ചിലര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ പരിശീലന പരിപാടിയിലൂടെ സുരക്ഷാ പഴുതുകള്‍ എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ടെമ്പിള്‍മോര്‍ ഗാര്‍ഡ ട്രെയിനിങ് കോളേജില്‍ നിന്നുള്ള അന്‍പതോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് മോക്ക്ഡ്രില്ലിന് നേതൃത്വം കൊടുത്തത്.

DCU കോളേജിന്റെ പ്രവേശന കവാടത്തില്‍ തീവ്രവാദികള്‍ എന്ന വ്യാജേനെ കാറില്‍ വന്നിറങ്ങിയ മൂന്ന് പേര്‍ ചില വിദ്യാര്‍ത്ഥികളെ ബന്ദികളാക്കി ആയിരുന്നു മോക്ക്ഡ്രില്ലിന് തുടക്കം കുറിച്ചത്. അടുത്തുള്ള കെട്ടിടത്തിന്റെ മുന്‍പില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ച് ബന്ദികളാക്കി. സംഭവമറിഞ്ഞെത്തിയ പോലീസ് വാഹനം സമീപ റോഡുകളില്‍ അപായസന്ദേശങ്ങള്‍ മുഴക്കി. സംഭവമറിഞ്ഞ് എത്തിയ ഗാര്‍ഡ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തി. തീവ്രവാദി അക്രമണമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സൈന്യത്തെ വിവരമറിയിച്ചു. ഒപ്പം എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും സംഭവസ്ഥലത്തെത്തി. ബന്ദികളായ വിദ്യാര്‍ത്ഥികളെ ലെക്ച്ചര്‍ ഹാളിനുള്ളില്‍ പൂട്ടിയിട്ട അക്രമികളെ നേരിടാന്‍ സായുധ സേന അകത്തേക്ക് കടന്നു. വിദ്യാര്‍ത്ഥികളുടെ മേല്‍ പെട്രോള്‍ ഒഴിച്ചെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മോക്ക് ഡ്രില്‍ അവസാനിപ്പിച്ചത്. ബന്ദികളായ വിദ്യാര്‍ത്ഥികളെയെല്ലാം രക്ഷിക്കാന്‍ സായുധ സേനയ്ക്ക് കഴിഞ്ഞു. രണ്ട് അക്രമികള്‍ക്ക് വെടിയേറ്റു.

മോക്ക് ഡ്രില്‍ വിജയകരമായിരുന്നുവെന്ന് ഗാര്‍ഡ പരിശീലന മേധാവി ഡൊണാള്‍ ഒ’ഡ്രിസ്‌കോള്‍ വ്യക്തമാക്കി. വിവിധ ഏജന്‍സികളുടെ സഹായത്തോടെ മാസങ്ങളോളമുള്ള തയാറെടുപ്പുകള്‍ക്ക് ശേഷമാണ് മോക്ക് ഡ്രില്‍ നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. എന്നിരുന്നാലും ചില പിഴവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മോക്ക് ഡ്രില്‍ പരിശീലനങ്ങളുടെ ഉദ്ദേശം തന്നെ അത്തരം പിഴവുകള്‍ കണ്ടെതുക എന്നുള്ളതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അയര്‍ലണ്ടില്‍ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങള്‍ ഉണ്ടായാല്‍ സേനയുടെ പ്രതികരണങ്ങള്‍ ഉടനടി ഉണ്ടാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നുണ്ട്. സായുധ യൂണിറ്റുകള്‍ വലിയ തോതിലുള്ള തന്ത്രപരമായ വ്യായാമ മുറകള്‍ നടത്തുകയാണ്’.

രാജ്യത്ത് അക്രമം നടത്താനുള്ള പഴുതുകള്‍ ഉണ്ടെന്നുള്ള നിഗമനത്തിലാണ് തീവ്രവാദ വിരുദ്ധ സേന. തീവ്രവാദ ഭീഷണിയുടെ അടിസ്ഥാനത്തില്‍ മോക്ക് ഡ്രില്‍ നടത്തിയത്. അയര്‍ലന്‍ഡില്‍ നിലവില്‍ ഭീഷണി ഇല്ലെങ്കിലും യൂറോപ്പിലും സമീപ രാജ്യങ്ങളിലും നടക്കുന്ന ആക്രമണങ്ങളെ സൂഷ്മപരിശോധന നടത്തുമ്പോള്‍ അയര്‍ലണ്ടിലും ഇത് തള്ളിക്കളയാനാവില്ലെന്ന നിലപാടിലാണ് സേനാവൃത്തങ്ങള്‍. മറ്റ് യൂറോപ്യന്‍ നഗരങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഗാര്‍ഡക്ക് അവഗണിക്കാനാവില്ല. ഭീകരാക്രമണത്തിനും ക്രിമിനല്‍ സംഭവങ്ങള്‍ക്കും എതിരെ ഇപ്പോഴും ഒരുങ്ങിയിരിക്കേണ്ടത് ആവശ്യമാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: