ഡബ്ലിന്‍ സിറ്റിയില്‍ സ്വകാര്യ കാറുകള്‍ക്ക് വിലക്ക് വന്നേക്കും..പരിഷ്കരണം ലക്ഷ്യം

ഡബ്ലിന്‍:ഡബ്ലന്‍ സിറ്റിയുടെ  വലിയൊരു ഭാഗത്ത് കാറുകള്‍ക്കും ടാക്സികള്‍ക്കും വിലക്ക് വരുമെന്ന് സൂചന.  നഗരം കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പൊതുഗത സൗകര്യങ്ങള്‍ക്കും  കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്.  ഡബ്ലിന്‍ സിറ്റികൗണ്‍സിലും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഹൂസ്ടണ്‍ സ്റ്റേഷനിലെ ബഹുനില കെട്ടിടത്തിലേക്ക് കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ മാറ്റുന്നുണ്ട്.

പരമാവധി കാറുകള്‍ നഗരകേന്ദ്രത്തിലെത്താതെ നോക്കാനാണ് തീരുമാനമുള്ളത്.  കോളേജ് ഗ്രീന്‍ മേഖലയില്‍ കാര്‍ പൂര്‍ണമായും നിരോധിക്കുന്നതും പരിഗണിക്കുന്നു. ലുവാസ്, ബസ്, സൈക്കിള്‍ വേ, വീതിയേറിയ കാല്‍നട പാത എന്നീ സൗകര്യങ്ങള്‍ വഴിയാകും മേഖലയില്‍ യാത്ര സാധ്യമാകുക. ബാച്ചിലേഴ്സ് വാല്‍ക്കിലും സ്വകാര്യ കാറുകള്‍ നിരോധിക്കും.  ലിഫി നദീ മേഖലയിലും ജോര്‍ജ്സ് ക്വേയിലും സഫോള്‍ക്ക് സ്ട്രീറ്റിലും സെന്‍റ് സ്റ്റീഫന്‍സ് ഗ്രീന്‍ നോര്‍ത്തിലും കാല്‍നടയാത്രക്ക് കൂടുതല്‍ സൗകര്യം വരും. വെസ്റ്റ് മോര്‍ലാന്‍ഡ് സ്ട്രീറ്റില്‍ കൂടുതല്‍ വീതി നടപ്പാതയ്ക്ക് ഒരുക്കുന്നുണ്ട്.  കൂടതല്‍ ബ്സ്റ്റോപ്പുകള്‍ ഡി ഒലയെര്‍ സ്ട്രീറ്റില്‍ വരുന്നതാണ്. നിലവില്‍ കാര്‍ പാര്‍ക്കിങിനുള്ള സിറ്റി സെന്‍ററിലെ കെട്ടിടം  ബൈക്കുകള്‍ക്കായോ ടാക്സികള്‍ക്കായോ നല്‍കും  കോനോലി സ്റ്റേഷനില്‍ ലുവാസ് നിര്ത്തുന്നത് ഒഴിവാക്കും.  സ്റ്റേഷനും ബുസാറസിലെ ബസ് സേവനം ലഭിക്കുന്ന മേഖലയുമായി നടപ്പാതയില്‍ ബന്ധിപ്പിക്കും.

കാര്‍ ഉപയോഗിക്കുന്നവര്‍ക്ക്  M50മുതല്‍ വിവിധ  ബദല്‍ റൂട്ടുകളിലൂടെ പോകേണ്ടി വരും.  പടിഞ്ഞാറ് നിന്ന് വരുന്നവര്‍ക്ക് പാര്‍ക്ക് ഗേറ്റ് സ്ട്രീറ്റിലേക്ക് പേകണ്ടി വരും. ഹൂസ്റ്റണ്‍ സ്റ്റേഷനില്‍ പാര്‍ക്കിങ് കേന്ദ്രീകരിക്കാനും നീക്കം നടക്കും.  പൊതുഗതാഗത ഹബ്ബുകള്‍ കൂടുതലായി വരും.   സ്റ്റോര്‍ സ്ട്രീറ്റ്, വെസ്റ്റ്മോര്‍ലാന്‍ഡ് സ്ട്രീറ്റ്, ഡി ഒലിയര്‍ സ്ട്രീറ്റ്, ഹൂസ്റ്റണ്‍ സ്ട്രീറ്റ് തുടങ്ങി വിവിധ മേഖലയില്‍ ഹബുകള്‍ സ്ഥാപിക്കപ്പെടും. തരിക്കേറിയ സമയത്ത് ഡാര്‍ട്ട് സര്‍വീകള്‍ കൂടും.  അടുത്തവര്‍ഷം അവസാനം ഫീനക് പാര്‍ക്ക് റെയില്‍ വേ ടണല്‍ തുറക്കും. ഇതോടെ കില്‍ഡയര്‍ യാത്രികര്‍ക്ക് കോനോലി സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. ബസ് റാപിഡ് ട്രാന്‍സിസ്റ്റ് സര്‍വീസുകള്‍ക്കും തുടക്കമാകും.  നഗരത്തിലേയ്ക്ക് പ്രാന്തപ്രദേശത്ത് നിന്നും അതിവേഗ ബസ് സര്‍വീസുകളാണ് ഉദ്ദേശിക്കുന്നത്. ബസ് റൂട്ടുകളില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. €150മില്യണ്‍ ആയിരിക്കും ചെലവ് 2023 ലക്ഷ്യമിട്ടാണ് പരിഷ്കരണങ്ങള്‍ നട്തതുന്നത്. 234,000   സന്ദര്‍ശകരെങ്കിലും സിറ്റിസെന്‍ററില്‍  ഈ കാലഘട്ടത്തില്‍ വന്ന് പോകുമെന്നാണ് കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: