ഡബ്ലിന്‍ വിസ ഓഫീസില്‍ ഗാര്‍ഡ കാര്‍ഡ് രജിസ്‌ട്രേഷന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മാത്രം, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ റിന്യൂ ചെയ്യാനുള്ള അപേക്ഷ നല്‍കാം

 

ഡബ്ലിന്‍: ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയുടെ ഡബ്ലിന്‍ ബര്‍ഗ് ക്വേയിലെ വിസ ഓഫീസിലെ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതായി നീതിന്യായ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ മാത്രമേ ഗാര്‍ഡ കാര്‍ഡ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയുള്ളൂ. ബുധന്‍, വ്യാഴം വെള്ളി ദിവസങ്ങളില്‍ ഗാര്‍ഡ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം വര്‍ക്ക്, സ്റ്റഡ്, റി എന്‍ട്രി വിസകള്‍ക്കായി നിരവധി പേര്‍ രാത്രി മുഴുവന്‍ ക്യൂ നിന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി. തിങ്കളാഴ്ച രാവിലെയും എഴുന്നൂറോളം പേര്‍ ക്യൂവില്‍ നിന്നത്. ഇതേ തുടര്‍ന്നാണ് ക്യൂ ഒഴിവാക്കാനായി പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡബ്ലിന്‍ യൂണിവേവ്‌സിറ്റികളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടത്താനും പുതുക്കാനുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഡബ്ലിന്‍ ബ്യൂറോ ഓഫ് ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ഓഫീസിനു മുമ്പിലും ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, ദി റോയല്‍ കേളേജ് ഓഫ് സര്‍ജന്‍സ് ഓഫ് മെഡിസിന്‍, ഡബ്ലിന്‍ ട്രിനിറ്റി കോളേജ് , ഡബ്ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ബര്‍ഗ്‌ക്വേയിലെ പബ്ലിക് ഓഫീസിനുമുമ്പിലും ക്യൂ നില്‍ക്കേണ്ടതില്ലെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രത്യേത സൗകര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗാര്‍ഡ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: